Digital Marketing KANNUR

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാലെന്ത് ? Digital Marketing Explained in Malayalam : പഠിക്കാം ഡിജിറ്റൽ മാർക്കറ്റിംഗ് മലയാളത്തിൽ

ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വാക്ക് ചിലപ്പോൾ നിങ്ങൾക്ക് പുതുതായിരിക്കാം. എന്നാൽ ഇന്നത്തെ ഈ internet യുഗത്തിൽ ഏറ്റവും കൂടുതൽ പ്രസക്തിയുള്ള ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്, അഥവാ ‘ഓൺലൈൻ മാർക്കറ്റിംഗ്’. 

ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ സഹായത്തോടെ നമ്മുടെ ബിസിനസിനെ ഓൺലൈനായി വളത്തിയെടുക്കലാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

നിങ്ങളുടെ സ്ഥാപനത്തെ വലിയരീതിയിൽ  വളർത്തിയെടുക്കാൻ നിങ്ങൾ  ആഗ്രഹിക്കുന്നുവെങ്കിൽ ഇന്റർനെറ്റ് ചാനലുകളിലൂടെ നിങ്ങളുടെ ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഏറ്റവും ഉത്തമമായ ഒരു മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

നമുക്കെല്ലാവർക്കുമറിയാം, ഇന്നത്തെ കാലത്തു മിക്ക വ്യക്തികളും അവരുടെ ദിവസത്തിന്റെ വലിയൊരുസമയം തന്നെ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ചിലവഴിക്കുന്നവരാണ്. 

ചിലർ വിനോദത്തിനുവേണ്ടി ഓൺലൈൻ മീഡിയ ഉപയോഗിക്കുമ്പോൾ മറ്റുചിലർ അവർക്ക് ആവശ്യമുള്ള വിവരങ്ങൾ തിരയാനും, ഷോപ്പിംഗിനായും ഇന്റർനെറ്റിനെ ആശ്രയിക്കുന്നു. സ്മാർട്ട് ഫോണുകൾ , ടാബ്‌ലറ്റുകൾ എന്നിവ അവരുടെ ജോലികൾ എളുപ്പവുമാക്കി.

ഇതിൽ നിന്നും ഓൺലൈൻ മാർക്കറ്റിംഗിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന്  മനസിലാക്കാവുന്നതാണ്.

പണ്ടുകാലത്ത്, അതായത് ഏതാനും വർഷങ്ങൾക്കു മുന്നേ വരെ, റേഡിയോ, ടെലിവിഷൻ, newspaper, അച്ചടിച്ച്  വിതരണം ചെയ്യപ്പെടുന്ന പോസ്റ്ററുകൾ, ബാനറുകൾ, പരസ്യ ബോർഡുകൾ എന്നിവയാണ് പരസ്യങ്ങൾക്കായി ആളുകൾ ആശ്രയിച്ചിരുന്നത്. 

എന്നാൽ സ്മാർട്ട് ഫോണുകളുടെ ഈ ഡിജിറ്റൽ ലോകത്ത്, തൽഫലമായി, ഡിജിറ്റലായി  പരസ്യം ചെയ്യാനും വിപണനം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന  ഒരു സ്ഥാപനത്തിന്റെ വ്യാപനം പ്രകടമാണ്.

ഓൺലൈൻ മാർക്കറ്റിംഗ് അടിസ്ഥാനമാക്കി, മികച്ച ഫലപ്രദമായ മാർക്കറ്റിംഗ് പ്ലാൻ അനുസരിച്ച്, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസ്, സെർച്ച് engine, ഇമെയിൽ മാർക്കറ്റിംഗ്, ബ്ലോഗുകൾ, യൂട്യൂബ് വീഡിയോകൾ, മൊബൈൽ അപ്ലിക്കേഷനുകൾ, തുടങ്ങിയവയ ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ, വളർച്ചയുടെ അനന്ത സാധ്യതകളുടെ വാതിലുകളാണ് നിങ്ങൾക്കുവേണ്ടി തുറക്കുന്നത്. 

ഡിജിറ്റൽ മാർക്കറ്റിങിലൂടെ എങ്ങനെ പണം ഉണ്ടാക്കാം ? ഇന്ന് ഈ രംഗത്തെ അവസരങ്ങൾ എന്തെല്ലാമാണ്? ഇത് ഒരു കരിയർ ആക്കാൻ എന്തു ചെയ്യണം ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ ഞങ്ങൾക്കു കഴിയും.

EIDM Institute of Digital Marketing നിങ്ങൾക്കായി ഒരുക്കുന്ന ലളിതമായ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകൾ പഠിക്കുന്നതിലൂടെ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ മികച്ച ഒരു career നിങ്ങൾക്ക് തീർച്ചയായും വളർത്തിയെടുക്കാവുന്നതാണ്.

Call Us