Digital Marketing

ഡിജിറ്റൽ മാർക്കറ്റിംഗ് പരമ്പരാഗത മാർക്കറ്റിംഗിനെക്കാൾ പ്രയോജനങ്ങൾ നൽകുന്നതെങ്ങനെ ? പഠിക്കാം ഡിജിറ്റൽ മാർക്കറ്റിംഗ് മലയാളത്തിൽ

ഇന്റർനെറ്റിന്റെ സഹായത്താൽ ഇലക്ട്രോണിക്ക് മീഡിയലിലൂടെ, ഒരു ബിസിനസ് സ്ഥാപനത്തേയോ അവരുടെ ഉത്പന്നങ്ങളെയോ ഓൺലൈനായി മാർക്കറ്റിംഗ് ചെയ്യുന്ന ഒരു പ്രെക്രിയയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

ഇത് പരമ്പരാഗത മാർക്കറ്റിംഗിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

പരമ്പരാഗത മാർക്കറ്റിംഗിൽ പത്രപരസ്യങ്ങൾ, മാഗസിൻ പരസ്യങ്ങൾ, പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിംഗ്  ബോർഡുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഡിജിറ്റൽ മാർക്കെറ്റിങ്ങിലാകട്ടെ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, SEO, ഗൂഗിൾ Ads, ഇമെയിൽ മാർക്കറ്റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള ചാനലുകളാണുള്ളത്.

സെയിൽസ്, ഐടി, മറ്റ് മേഖലകളിൽ നിന്നുള്ള നിരവധി പ്രൊഫഷണലുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു കരിയറായി തിരഞ്ഞെടുത്തുകഴിഞ്ഞു.

ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സ് കണ്ണൂരിൽ നിന്ന് പഠിക്കുന്നതിലൂടെ 

 ഈ മേഖലയുടെ ഗുണങ്ങൾ എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്.

പരമ്പരാഗത മാർക്കറ്റിംഗിനെക്കാൾ ഡിജിറ്റൽ  മാർക്കറ്റിംഗ് നൽകുന്ന  ഗുണങ്ങൾ മനസിലാക്കാം:

കൃത്യമായ ടാർഗെറ്റിംഗ്:

പല തരത്തിലുള്ള കീ വേർഡുകൾ വഴി പ്രേക്ഷകരെ ടാർഗറ്റ് ചെയ്യാൻ ഡിജിറ്റൽ മാർക്കറ്റിംഗ് സഹായിക്കുന്നു. ഇതിന്റെ വേറൊരു ഗുണമെന്തെന്നുവച്ചാൽ യൂസേഴ്സിന്റെ പ്രായം, ലൊക്കേഷൻ, ഭാഷ, ജോലി തുടങ്ങിയ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി ടാർഗെറ്റുചെയ്യാൻ സഹായിക്കുന്നു എന്നതാണ്.

ഒപ്റ്റിമൈസേഷൻ സാധ്യതകൾ:

ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ പരസ്യ കാമ്പെയ്‌നുകൾ തത്സമയം മാറ്റം വരുത്താൻ പറ്റും. അതിനർത്ഥം നിങ്ങളുടെ ഒരു തന്ത്രം പ്രവർത്തിക്കുന്നില്ലെങ്കിൽ,  ഉടൻ തന്നെ മറ്റൊരു തന്ത്രത്തിലേക്ക് മാറാം. എന്നാൽ  പരമ്പരാഗത മാർക്കറ്റിംഗ് രീതിയിൽ, പരസ്യം പുറത്തിറങ്ങിയാൽ പിന്നീട് മാറ്റം വരുത്തുക വളരെ പ്രയാസകരമാണ്. 

അനലിറ്റിക്സ്: 

ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ എത്രത്തോളം ഫലിക്കുന്നുണ്ടെന്നുള്ളത് നമുക്ക് അളക്കാവുന്നതാണ്. ഉദാ : പരസ്യങ്ങൾ എത്ര ഉപയോക്താക്കളിലേക്ക് എത്തി, എത്രപേർ പരസ്യങ്ങളിൽ ക്ലിക്കുചെയ്തു, എത്ര പേർ  പരസ്യത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടു, യൂസേഴ്സ്  വെബ്‌സൈറ്റിൽ എത്ര സമയം ചെലവഴിക്കുന്നു എന്നിങ്ങനെ പരമ്പരാഗത മാധ്യമങ്ങളിൽ നിന്നും വ്യത്യസ്‌തമായി പലതരത്തിലുള്ള അനലിറ്റിക്സ് ഡിജിറ്റൽ മാർകെറ്റിംഗിലൂടെ ലഭിക്കുന്നതാണ്.

വ്യക്തിഗത ആശയവിനിമയം:

ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്,  നിങ്ങൾക്ക് ഓരോ ഉപഭോക്താവുമായി വ്യക്തിഗതമായി ആശയവിനിമയം നടത്താൻ കഴിയുമെന്നതാണ്.  ഇത് പരസ്യദാതാക്കൾക്ക്  അവരുടെ പ്രേക്ഷകരുടെ ആവശ്യകത മനസ്സിലാക്കി അതിനനുസരിച്ചുള്ള സേവനങ്ങൾ നല്കാൻ കൂടുതൽ സഹായിക്കുന്നു.

കുറഞ്ഞ ചിലവ്: 

നിങ്ങൾക്ക് ചെറിയ ബഡ്ജറ്റിൽ ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ  പരസ്യം ചെയ്യാവുന്നതാണ്. പരമ്പരാഗത മാധ്യമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചുരുങ്ങിയ ചിലവിൽ തന്നെ ഇതു വഴി നിങ്ങൾക്ക് വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും.

നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഒരു  വ്യക്തിയാണെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. 
EIDM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ മാർക്കറ്റിംഗ് കണ്ണൂർ, നിങ്ങൾക്കായി ഒരുക്കുന്ന ലളിതമായ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകൾ പടിക്കുന്നതിലൂടെ  ഡിജിറ്റൽ മാർക്കറ്റിംഗ് ഏതാണെന്നും ഇതിന്റെ തന്ത്രങ്ങൾ എന്തൊക്കെയാന്നെന്നുമുള്ള ഒരു വ്യക്തത നിങ്ങൾക്ക് ലഭിക്കും. ഞങ്ങളുടെ പ്ലേസ്മെന്റ് സപ്പോർട്ട് വഴി ഈ മേഖലയിൽ മികച്ച ഒരു തൊഴിൽ കൈവരിക്കാനും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Call Us